ഓഖി: തിരച്ചിലിന് കൊച്ചിയില്‍നിന്ന് 50 ബോട്ടുകള്‍

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതിന് ജില്ലയില്‍നിന്ന് 50 ബോട്ടുകളില്‍ അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം തിരച്ചില്‍ നടത്തും. ഇതിനായി 1.04 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തിരച്ചിലിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 800 രൂപ വീതവും 3000 ലിറ്റര്‍ ഡീസലും നല്‍കും. സംസ്ഥാനതലത്തില്‍ ആകെ 105 സ്വകാര്യ ബോട്ടുകളെയാണ് തിരച്ചിലിന് നിയോഗിക്കുന്നത്. ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ തിരച്ചില്‍ നടത്തുന്നതും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നതും. കൊല്ലം- -25 ബോട്ടുകള്‍ (52,00,000 രൂപ), കോഴിക്കോട് --30 ബോട്ടുകള്‍ (62,40,000 രൂപ) എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. കടലില്‍ അകപ്പെട്ട 161 മത്സ്യത്തൊഴിലാളികളാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. 14 ബോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. തിരച്ചിൽ നടത്തുന്ന ഒാരോ ബോട്ടിലും മത്സ്യത്തൊഴിലാളികൾക്ക് പുറമെ മറൈൻ എൻഫോഴ്സ്മ​െൻറ് ഉദ്യോഗസ്ഥരും ലൈഫ് ഗാർഡും ഉണ്ടാകും. തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് അറിയിച്ചു. രക്ഷപ്പെെട്ടത്തുന്ന തൊഴിലാളികളെയും മൃതദേഹങ്ങൾ കണ്ടെത്തിയാൽ അവയും സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തിരച്ചിലിൽ പെങ്കടുക്കുന്ന ബോട്ടുകളിൽനിന്ന് അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടർപ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ മൂന്ന് ബോട്ടുകൾ പ്രത്യേകം സജ്ജമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.