മോഷ്്ടാക്കളെക്കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലടക്കം രാത്രി വീട്ടുകാരെ ഉപദ്രവിച്ച് കൊള്ളനടത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുമായി മൂവാറ്റുപുഴ പൊലീസ് രംഗത്ത്. രാത്രികാലങ്ങളില്‍ വീടിനുചുറ്റുമുള്ള ലൈറ്റുകള്‍ അണക്കാതിരിക്കുക. സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുള്ള വീടുകള്‍ രാത്രി കാലങ്ങളില്‍ റെക്കോര്‍ഡിങ് മോഡില്‍ ആണെന്ന് ഉറപ്പുവരുത്തുക. വീടുകളില്‍ വില്‍പനക്കായും ഭിക്ഷക്കായും വരുന്ന ഇതരസംസ്ഥാനക്കാരെ കഴിവതും ഒഴിവാക്കുക. കൂടുതലായുള്ള പണവും ആഭരണങ്ങളും ബാങ്ക് ലോക്കറില്‍ വെക്കുക. അയല്‍പക്കത്തുള്ളവരുമായി നല്ലബന്ധം സ്ഥാപിക്കുകയും പ്രത്യേക വാട്ടസ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും എന്തെങ്കിലും അസ്വാഭാവികമായി കാണുകയാണെങ്കില്‍ ഉടനടി വിവരങ്ങള്‍ കൈമാറുകയും ചെയ്യണം. അപരിചിതരായവരുടെ സംശയകരമായ പ്രവൃത്തികള്‍ കണ്ടാല്‍ ഉടനടി പൊലീസിനെ അറിയിക്കണം. രാത്രികാലങ്ങളില്‍ കോളിങ്ങ് ബെല്‍ അടിച്ചാല്‍ ഉടനെ വാതില്‍ തുറക്കാതെ വ്യക്തിയെ തിരിച്ചറിഞ്ഞശേഷം മാത്രം തുറക്കുക. രാത്രി വീടി​െൻറ പുറത്ത് പ്രത്യേക ശബ്ദമോ, പൈപ്പില്‍ നിന്നോ മറ്റോ വെള്ളം ഒഴുകുന്നതി​െൻറ ശബ്്ദമോ കേട്ടാല്‍ വിവരം അടുത്തുള്ള സുഹൃത്തുകളെ ഫോണ്‍ വഴി അറിയിക്കണം. ഫോണ്‍ സൈലൻറ് മോഡില്‍ വെക്കരുത്. പൂട്ടുപൊളിക്കാനുതകുന്ന തരത്തിലുള്ള വീട്ടുപകരണങ്ങളായ കോടാലി, വാക്കത്തി, പിക്കാസ് തുടങ്ങിയവ പുറത്തിടാതെ വീട്ടിനുള്ളില്‍ത്തന്നെ സൂക്ഷിക്കുക. വാതിലുകളും ജനലുകളും ശരിയാംവണ്ണം അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ബന്ധപ്പെട്ടവർ ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പൊതുജനത്തിന് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.