നഗരത്തിലെ റോഡുകളുടെ തകര്‍ച്ച: പൊതുമരാമത്ത് ഓഫിസ് മാര്‍ച്ച് നടത്തി

ആലുവ: നഗരത്തിലെ റോഡുകളുടെ തകര്‍ച്ചയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരുവര്‍ഷത്തിലധികമായി തകര്‍ന്ന റോഡുകള്‍ വരെ നഗരത്തിലുണ്ട്. ചില ഭാഗങ്ങളില്‍ വന്‍ കുഴികളാണുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ തുടങ്ങിയവരും ഇക്കാര്യത്തില്‍ അനാസ്‌ഥ തുടരുകയാണ്. ബി.എം.എസ് മോട്ടോർ തൊഴിലാളികൾ ആലുവ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുമരാമത്ത് ഓഫിസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ ജില്ല സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻറ് പി.ആര്‍. രഞ്ജിത്ത്, സെക്രട്ടറി വി.കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പമ്പ് കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് എം.പി. സുരേന്ദ്രന്‍, സന്തോഷ് പൈ, കെ.ജി. അനീഷ്, സി.കെ. സുബ്രഹ്മണ്യന്‍, സജീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.