പെട്രോകെമിക്കൽ പാർക്ക്​: നിക്ഷേപക സംഗമം

കൊച്ചി: അമ്പലമുകളിലെ നിർദിഷ്ട പെേട്രാകെമിക്കൽ പാർക്കി​െൻറ സാധ്യതകൾ വിലയിരുത്താനും നിക്ഷേപകരെ ആകർഷിക്കാനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പെറ്റ്കെം നിക്ഷേപക സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാർക്കിലെ നിക്ഷേപകർക്ക് ഭൂമി, അടിസ്ഥാനസൗകര്യം, അനുമതി തുടങ്ങിയവ ഉറപ്പാക്കുമെന്ന് വ്യവസായ, വാണിജ്യ, ഉൗർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആൻറണി പറഞ്ഞു. ഇവർക്കായി ചില ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച ധാരണാപത്രം ബുധനാഴ്ച ഒപ്പു വെക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ പെേട്രാ കെമിക്കൽ വ്യവസായത്തിന് മുതൽക്കൂട്ടാണ് നിർദിഷ്ട പാർക്കെന്ന് ഉദ്ഘാടനം ചെയ്ത എം. സ്വരാജ് എം.എൽ.എ പറഞ്ഞു. വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കിൻഫ്ര എം.ഡി കെ.എ. സന്തോഷ്കുമാർ, ബി.പി.സി.എൽ എക്സിക്യൂട്ടിവ് ഡയറക്ടർ പ്രസാദ് പണിക്കർ എന്നിവർ സംബന്ധിച്ചു. കെ. എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ ഡോ. എം.ബീന സ്വാഗതവും ജനറൽ മാനേജർ കെ. ജി. അജിത്കുമാർ നന്ദിയും പറഞ്ഞു. സംഗമത്തി​െൻറ ഭാഗമായി വിവിധ വിഷയങ്ങളിൽ സാങ്കേതിക സെഷനുകളും ബിസിനസ് കൂടിക്കാഴ്ചകളും നടന്നു. പ്രമുഖ നിർമാണ വ്യവസായങ്ങൾ, സാങ്കേതിക വിദഗ്ധർ, പെേട്രാകെമിക്കൽ രംഗത്തെ വിദഗ്ധർ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.