മുങ്ങി നടന്ന പ്രതി വിമാനത്താവളത്തിൽ കുടുങ്ങി

നെടുമ്പാശ്ശേരി: വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തതിനെ തുടർന്ന് മുങ്ങി നടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ചെന്നിക്കുഴി ഏഴംകുളം സലിംസദനത്തിൽ ഗണേഷാണ് (47) പിടിയിലായത്. ബംഗളുരു പൊലീസാണ് ഇയാൾക്കെതിരെ വഞ്ചനാകുറ്റം ചുമത്തി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. ക്വാലാലംപൂരിൽനിന്ന് നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയപ്പോൾ എമിേഗ്രഷൻ വിഭാഗം പിടികൂടുകയായിരുന്നു. ബംഗളരു പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അവരുടെ നിർദേശാനുസരണം തുടർ നടപടികൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.