സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

നെട്ടൂർ: കുമ്പളംടോൾ പ്ലാസയുടെ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനായി . ടോള്‍ പ്ലാസയുടെ അനുബന്ധ സൗകര്യങ്ങളുടെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തി​െൻറ ഭാഗമായാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. എം.എൽ.എൻ.എച്ച്.എ.ഐ സമര സമിതി ഭാരവാഹികളെ ഉള്‍പ്പെടുത്തി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ ബദല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥർ സർവേ നടത്താനെത്തിയതെന്നും നാട്ടുകാർ ആരോപിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ആലുവ സ്പെഷല്‍ തഹസില്‍ദാര്‍ എൽ.എ.എൻ.എച്ച് -രണ്ടി​െൻറ കീഴിലുള്ള വാല്യൂവേഷൻ അസിസ്റ്റൻറി​െൻറ നേതൃത്വത്തിലുള്ള സർവേ ആൻഡ് ഫീല്‍ഡ് സ്റ്റാഫാണ് കുമ്പളം ടോള്‍ പ്ലാസയുടെ സമീപപ്രദേശങ്ങളിൽ സർവേ നടത്താന്‍ എത്തിയത്. ടോള്‍ കമ്പനിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് സർവേക്കെത്തിയതെന്നാരോപിച്ച് ടോള്‍ വികസന വിരുദ്ധ ജനകീയസമിതി തടഞ്ഞത്. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള കലക്ടറുടെ നിര്‍ദേശം പാടെ അവഗണിച്ച് ജനവാസമേഖല തന്നെ ഏറ്റെടുക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് സർവേ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തി. തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വരുംനാളുകളില്‍ ശക്തമായി നേരിടുമെന്ന് സമരസമിതി അറിയിച്ചു. കലക്ടറുടെ നിര്‍ദേശങ്ങളില്ലാതെ തുടര്‍ നടപടികളുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതിനേ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളായ പി.എസ്. ഹരിദാസ്, എൻ.പി. മുരളീധരന്‍, കുമ്പളം രാജപ്പന്‍, മുഹമ്മദ് ഹസന്‍, കെ.എം. ദേവദാസ്, സി.കെ. ചന്ദ്രന്‍, ശ്രീജിത്ത് പാറക്കാടന്‍, എസ്.ഐ. ഷാജി, സി.എം. സുനീര്‍, എം.എം. ഫൈസല്‍, മധു കൊറശ്ശേരി, മനാഫ് ചെങ്ങാരപ്പള്ളി എന്നിവർ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.