റോഡ് ശരിയാക്കാത്തതിൽ പ്രതിഷേധം

കാലടി: ആലുവ റോഡിൽ ശ്രീമൂലനഗരം അൽ-അമീൻ സ്കൂളിന് മുന്നിലായി റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം. മഴ പെയ്ത് വെള്ളം കെട്ടിയാൽ റോഡിലെ കുഴിയുടെ ആഴം മനസ്സിലാകാതെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മലയാറ്റൂർ, കാഞ്ഞൂർ, തിരുവൈരാണിക്കുളം തുടങ്ങി തീർഥാടന കേന്ദ്രത്തിലേക്ക് പോകുന്ന പ്രധാന വഴിയാണിത്. ഉടൻ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ച് സൂചനസമരം നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എൻ. ശ്യാംകുമാർ. മണ്ഡലം പ്രസിഡൻറ് കെ.ജി. ഹരിദാസ്. വി.എൻ. രാജൻ, ജിത്തു തിരുവൈരാണിക്കുളം, പി.ബി. ശരത്കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.