ഉടുമ്പിനെ പിടികൂടി

ചെങ്ങമനാട്: കോട്ടായിയിൽനിന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ . എളമന ഇക്ബാലി​െൻറ വീട്ടിൽനിന്നാണ് പത്ത് കിലോ ഭാരവും അഞ്ചര അടി നീളവുമുള്ള ഉടുമ്പിനെ ഞായറാഴ്ച പിടികൂടിയത്. ഏതാനും ദിവസങ്ങളായി വീട്ടിലും പരിസരത്തും ഉടുമ്പിനെ കണ്ടുവരുന്നുണ്ടായിരുന്നു. മരക്കൊമ്പിലും വീടി​െൻറ ഭിത്തിയിലും മതിലിലുമെല്ലാം ഉടുമ്പിനെ കണ്ടു. ഇതോടെ പിടികൂടാനെത്തിയ നാട്ടുകാരെ കണ്ട് അടുത്ത മടയിേലക്ക് നൂണ്ടിറങ്ങിയ ഉടുമ്പിനെ മണ്ണ് മാറ്റിയാണ് പിടികൂടിയത്. ഉടുമ്പിനെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും തുടർന്ന് കോടനാട്ടെ വനംവകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.