വധശ്രമം: പ്രതിക്ക് എട്ടുവർഷം കഠിനതടവ്

പറവൂർ: കെട്ടിടനിർമാണ കമ്പനിയുടെ മാനേജറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന്‌ എട്ടുവർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി പാലക്കാട് ആലത്തൂർ വെമ്പല്ലൂർ കുമുക്കുംപാടം സുഭാഷിനെയാണ് (29) പറവൂർ അഡീഷനൽ അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2013 ജൂലൈ ആറിനാണ് കേസിനാധാരമായ സംഭവം ഉണ്ടായത്. ആലുവ യു.സി കോളജ് കാർമൽഗിരി സെമിനാരിയിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലെ മാനേജർ ആലപ്പുഴ മാരാരിക്കുളം കലവൂർ പാലയിൽ വീട്ടിൽ ഓമനക്കുട്ടനെയാണ് ജീവനക്കാരനായ സുഭാഷ് ഇരുമ്പുപൈപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഭാഷ് ജോലിയിൽ കൃത്യവിലോപം ചെയ്തതിനെത്തുടർന്ന് ഓമനക്കുട്ടൻ താക്കീത് നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് വധശ്രമത്തിനുപിന്നിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.