മക്കളെ പുഴയിലെറിഞ്ഞു കൊന്ന മാതാവിന്​ ഇരട്ട ജീവപര്യന്തം

പറവൂർ: കുടുംബവഴക്കിനെത്തുടർന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് ഇരട്ട ജീവപര്യന്തം. കടമക്കുടി പിഴല അറയ്ക്കൽ കൊച്ചുത്രേസ്യ എന്ന സിന്ധുവിനെയാണ് (41) പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി --2 ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തടവുശിക്ഷക്കുപുറമെ 5000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. 2015 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി ഏഴരയോടെ ചീനവലയിടുകയായിരുന്ന ഭർത്താവ് മൈക്കിളി​െൻറ അടുത്ത് കൊച്ചുത്രേസ്യ കുട്ടികളുമായി ചെന്നു. പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. കോതാട്, മൂലമ്പിള്ളി കരകളെ ബന്ധിപ്പിക്കുന്ന പാലത്തിൽനിന്ന് യഥാക്രമം ഏഴും നാലും വയസ്സുള്ള ഷെറിെയയും ഷോണിെനയുമാണ് പുഴയിലെറിഞ്ഞത്. മക്കളുടെ മരണം ഉറപ്പായശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയെന്ന വ്യാജേന ഇവർ വെള്ളത്തിലെ ചീനവലക്കുറ്റിയിൽ പിടിച്ചുകിടന്നു. സംഭവം നടന്ന് 10 മണിക്കൂറിന്ശേഷമാണ് കൊച്ചുത്രേസ്യയെ കണ്ടെത്തിയത്. ഇത്രയുംനേരം ഇവർ വെള്ളത്തിൽ കിടന്നതി​െൻറ ഒരു ലക്ഷണവുമില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ മൊഴി നൽകി. 30 അടി ഉയരത്തിൽനിന്ന് ചാടിയാൽ ഉണ്ടാകുന്ന ഒരു പരിക്കും ഉണ്ടായിരുന്നുമില്ല. ഇത്ര ഉയരത്തിൽനിന്ന് ചാടിയാൽ നീന്തൽ അറിയാത്ത പ്രതി രക്ഷപ്പെടില്ലെന്ന വാദവും കോടതിക്ക് ബോധ്യമായി. മക്കളെ സംരക്ഷിക്കേണ്ട അമ്മതന്നെ അവരെ കൊലപ്പെടുത്തി കുറ്റകൃത്യത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. സി.ഐ എസ്. ജയകൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.