ഒഴിവുകളിലേറെ ബാക്കിയാക്കി ഹയർ സെക്കൻഡറി അധ്യാപകരുടെ തസ്​തികമാറ്റ നിയമനം

കൊച്ചി: വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച മുഴുവൻ ഒഴിവും വെളിപ്പെടുത്താതെ ഹയർ സെക്കൻഡറിയിൽ അധ്യാപകരുടെ തസ്തികമാറ്റ നിയമനത്തിന് കളമൊരുങ്ങുന്നു. യോഗ്യരായ ജൂനിയർ അധ്യാപകർക്ക് തസ്തികമാറ്റം വഴി സീനിയർ തസ്തികയിലേക്ക് നിയമനം ലഭിക്കേണ്ട അവസരമാണ് ഇതോടെ ഇല്ലാതാവുക. 2017 ജൂൺ ഒന്നുമുതൽ നവംബർ 30 വരെ ഉണ്ടായ ഒഴിവുകളിലേക്ക് ജൂനിയർ തസ്തികയിൽനിന്ന് നിയമിേക്കണ്ടവരുടെ പട്ടിക ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർക്കുലറിലൂടെ പുറത്തുവിട്ടത് ഡിസംബർ എട്ടിനാണ്. നിയമസഭയിൽ അറിയിച്ചതിേനക്കാൾ വളരെ കുറഞ്ഞ ഒഴിവുകേള ഇൗ പട്ടികയിലുള്ളൂവെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ഒാരോ വിഷയത്തിലെയും അധ്യാപകരുടെ ആകെ ഒഴിവുകളും പി.എസ്.സിക്ക് വിട്ട ഒഴിവുകളുമാണ് എൽദോ എബ്രഹാമി​െൻറ ചോദ്യത്തിന് മന്ത്രി രേഖാമൂലം അറിയിച്ചത്്. കഴിഞ്ഞവർഷം യോഗ്യതയുള്ള ജൂനിയർ അധ്യാപകർക്ക് തസ്തികമാറ്റം വഴി നിയമനം നൽകിയശേഷം ബാക്കിവന്ന നിശ്ചിത സീറ്റിലെ ഒഴിവുകളാണ് പി.എസ്.സിക്ക് വിട്ടത്. ഹയർ സെക്കൻഡറി സ്പെഷൽ റൂൾസ് പ്രകാരം സീനിയർ എച്ച്.എസ്.എസ്.ടി ഒഴിവുകളെല്ലാം ഇതേ വകുപ്പിലെ ജൂനിയർ അധ്യാപകർക്ക് അവകാശപ്പെട്ടതാണ്. ജൂനിയർ അധ്യാപകരുടെ തസ്തികമാറ്റ നിയമനത്തിനുശേഷവും ബാക്കിവരുന്ന ഒഴിവുകളുടെ നാലിൽ മൂന്ന് പി.എസ്.സി വഴിയും ശേഷിക്കുന്നത് ഹയർ സെക്കൻഡറി യോഗ്യതയുള്ള എൽ.പി, യു.പി, ഹൈസ്കൂൾ അസിസ്റ്റൻറുമാരിൽനിന്നുമാണ് നികത്തേണ്ടത്്. പി.എസ്.സിക്ക് വിട്ടതായി അറിയിച്ചത് കഴിഞ്ഞ വർഷം ജൂനിയർ അധ്യാപകരെ നിയമിച്ച് നികത്താൻ കഴിയാതിരുന്ന ഒഴിവുകളുടെ വിവരങ്ങളാണ്. എന്നാൽ, ഇൗ സീറ്റുകളും ആനുപാതികമായി സ്കൂൾ അസിസ്റ്റൻറുമാർക്ക് നീക്കിവെച്ച ഒഴിവുകളും കിഴിവ് ചെയ്താലും ഇരട്ടിയും രണ്ടിരട്ടിയും ഒഴിവുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. മലയാളം സീനിയർ അധ്യാപകരുടെ 45 ഒഴിവുണ്ടെന്നാണ് നിയമസഭയിൽ പറഞ്ഞത്. 15 ഒഴിവാണ് പി.എസ്.സിക്ക് വിട്ടത്. ശേഷിക്കുന്നത് 30 സീറ്റാണെങ്കിലും പട്ടികയിലുള്ളത് ഒമ്പത് മാത്രം.117 ഒഴിവുണ്ടെന്ന് നിയമസഭയെ അറിയിച്ചെങ്കിലും ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് സർക്കുലറിൽ പറഞ്ഞത് 35 ഒഴിവ് മാത്രം. 62 ഒഴിവാണ് പി.എസ്.സിക്ക് വിട്ടിരുന്നത്. ഭൂരിപക്ഷം വിഷയങ്ങളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. അതേസമയം, കോമേഴ്സുൾപ്പെടെ ചില വിഷയങ്ങൾക്ക് മുഴുവൻ ഒഴിവും സർക്കുലറിലുണ്ട്. കോമേഴ്സ് അധ്യാപകരുടെ 49 ഒഴിവാണുള്ളത്. യോഗ്യരായ ജൂനിയർ എച്ച്.എസ്.എസ്.ടിമാരെ മറികടന്ന് എൽ.പി, യു.പി, ൈഹസ്കൂൾ അസിസ്റ്റൻറുമാർക്ക് അനർഹമായി നിയമനം നൽകാനാണ് യഥാർഥ ഒഴിവുകൾ രേഖപ്പെടുത്താത്തതെന്നാണ് ആരോപണം. യോഗ്യതയുള്ള ജൂനിയർ ഹയർ സെക്കൻഡറി അധ്യാപകരെ സീനിയർ നിയമനത്തിന് സപെഷൽ റൂൾ പ്രകാരം പരിഗണിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലി​െൻറ ഉത്തരവുകൾ നിലനിൽക്കെയാണ് ഇൗ നീക്കമെന്ന ആരോപണവുമായി എച്ച്.എസ്.എസ്.ടി അസോസിയേഷൻ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പി.എ. സുബൈർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.