ജോലി വാഗ്​ദാനം ചെയ്​ത്​ ഒരുകോടി തട്ടിയ കേസിൽ മുഖ്യപ്രതി അറസ്​റ്റിൽ

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്ന് ഒരുകോടി രൂപയോളം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ പോത്തന്നൂർ തിരുമറയിനഗർ ഡോർ നമ്പർ 38ൽ മുഹമ്മദ് മിറാജിനെയാണ് (24) എറണാകുളം സെൻട്രൽ പൊലീസ് തമിഴ്നാട്ടിലെ പോത്തന്നൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി ഇയാൾ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളിയിൽ ലൈനിൽ പി.ഡി.ആർ ഭവനിൽ ഡ്രിസി സോഫ്റ്റ്ടെക് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. വിദേശത്തും സ്വദേശത്തും ജോലി വാഗ്ദാനം ചെയ്ത് ഇയാളും മറ്റു ചിലരും ചേർന്ന് അഞ്ഞൂറോളം പേരിൽനിന്ന് പണം തട്ടിയതായി പൊലീസ് പറഞ്ഞു. 10,000 മുതൽ 30,000 രൂപ വരെയാണ് വാങ്ങിയത്. പണം വാങ്ങിയശേഷം സ്ഥാപനം പൂട്ടി പ്രതികൾ കടന്നുകളയുകയായിരുന്നു. കേസിൽ നാലുപേർകൂടി പിടിയിലാകാനുണ്ട്. എറണാകുളം സ്വദേശി ആൽവി​െൻറയും മറ്റു ചിലരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ പൊലീസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. അസി. കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സി.െഎ എ. അനന്തലാൽ, എസ്.െഎമാരായ ജോസഫ് സാജൻ, എബി ജോൺ, എസ്.സി.പി.ഒ മുജീബ്, സി.പി.ഒ വർഗീസ്, അജ്മൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.