ബഡ്സ് സ്‌കൂള്‍ കലോത്സവം: നെല്ലിക്കുഴി ബഡ്‌സ് സ്‌കൂള്‍ ജേതാക്കൾ

മൂവാറ്റുപുഴ: ബഡ്സ് സ്‌കൂള്‍ ജില്ല കലോത്സവം ഉണര്‍വ് -2017ൽ നെല്ലിക്കുഴി ബഡ്‌സ് സ്‌കൂള്‍ ഓവറോള്‍ കിരീടവും പല്ലാരിമംഗലം ബഡ്‌സ് സ്‌കൂള്‍ റണ്ണേഴ്‌സ് അപ്പുമായി. നെല്ലിക്കുഴി ബഡ്‌സ് സ്‌കൂളിലെ കെ.എസ്. സന്ധ്യ കലാതിലകവും ചെല്ലാനം ബഡ്‌സ് സ്‌കൂളിലെ എ.കെ. ബിജു കലാപ്രതിഭയുമായി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. സമ്മാന വിതരണം സിനിമ നടൻ ഗിന്നസ് പക്രു നിര്‍വഹിച്ചു. രണ്ട് ദിവസങ്ങളിലായി പേഴയ്ക്കാപ്പിള്ളി ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയം, ഷമ്മ ഓഡിറ്റോറിയം, കെ.വൈ.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരം നടന്നത്. ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ 367- വിദ്യാര്‍ഥികൾ 22 -ഇനങ്ങളിലായി കലോത്സവത്തില്‍ മാറ്റുരച്ചു. കലാമത്സരങ്ങള്‍ക്കൊപ്പം കുട്ടികളുടെ പ്രവൃത്തിപരിചയ മേളയും പ്രദർശനവും സംഘടിപ്പിച്ചു. ജില്ല കുടുംബശ്രീ മിഷ‍​െൻറ ആഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.