പെരിയാർ കൈയേറ്റം: പഞ്ചായത്ത്​ പ്രസിഡൻറ്​ മന്ത്രിക്ക്​ നിവേദനം നൽകി

ആലങ്ങാട്: പെരിയാറി​െൻറ തീരങ്ങളിെല കൈയേറ്റം ഒഴിപ്പിക്കാനും എക്കൽ അടിഞ്ഞ് വീതി കുറയുന്ന പെരിയാറിനെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു റവന്യൂമന്ത്രിക്ക് നിവേദനം നൽകി. പഞ്ചായത്തിെൻ വടക്കുകിഴക്കായി 12കി.മീറ്ററോളം പെരിയാറി​െൻറ വശങ്ങൾ പലയിടങ്ങളിലും വൻകിട ഫ്ലാറ്റ്, വില്ല, റിസോർട്ടുകളടക്കമുള്ള ഭൂമാഫിയകൾ കൈയേറി അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവയെല്ലാം റവന്യൂ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ല. സർക്കാറി​െൻറ ലൈഫ് പദ്ധതിക്ക് കണ്ടെത്തിയ നിറ്റ ജലാറ്റിൻ കമ്പനിയുടെ ഉടമസ്ഥതയിെല 11ഏക്കർ സ്ഥലം പെരിയാറി​െൻറ തീരത്താണ്. കൈയേറ്റം ഒഴിപ്പിച്ചാൽ സർക്കാറി​െൻറ മറ്റുപദ്ധതികൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്നും നിവേദനത്തിൽ പറയുന്നു. അംഗങ്ങളായ നസീർ പാത്തല, ഷംസു എന്നിവരും പ്രസിഡൻറിെനാപ്പമുണ്ടായിരുന്നു. അടിയന്തര നടപടികൾക്ക് മന്ത്രി കലക്ടർക്ക് കത്ത് കൈമാറിയതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.