പവിഴപ്പൊങ്ങില്‍ വയോജനകേന്ദ്രം നിര്‍മിക്കുന്നു

അങ്കമാലി:- അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് തുറവൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് പവിഴപ്പൊങ്ങില്‍ 12.5 ലക്ഷം രൂപ ചെലവിൽ വയോജനകേന്ദ്രം നിര്‍മിക്കുന്നു. നിര്‍മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വര്‍ഗീസ്, ഡിവിഷന്‍ അംഗം ഗ്രേസി റാഫേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സില്‍വി ബൈജു, സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടില്‍, എം.എം. ജെയ്‌സണ്‍, രാജി ബിനീഷ്, അംഗങ്ങളായ സന്തോഷ് പണിക്കര്‍, ടി.ടി. പൗലോസ്, കര്‍ഷകസമിതി ഭാരവാഹികളായ കെ.എന്‍. വിഷ്ണു, എം.പി. ശിവന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ:- അങ്കമാലി ബ്ലോക്ക് പവിഴപ്പൊങ്ങില്‍ സ്ഥാപിക്കുന്ന വയോജനകേന്ദ്രത്തി​െൻറ നിര്‍മാണോദ്ഘാടനം പ്രസിഡൻറ് പി.ടി. പോള്‍ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.