റോഡ് ടാക്സ് അടച്ചില്ല; കൊച്ചി മെട്രോക്ക്​ ഓടിയ ട്രെയിലർ പുള്ളർ പിടികൂടി

ആലുവ: റോഡ് ടാക്സ് അടക്കാതെ കൊച്ചി മെട്രോക്ക് ഓടിയ ട്രെയിലർ പുള്ളർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ടാക്സും പിഴയും ഉൾപ്പെടെ വാഹന ഉടമയിൽനിന്ന് രണ്ടുലക്ഷം ഈടാക്കി. കഴിഞ്ഞ രാത്രി ദേശീയപാത തായിക്കാട്ടുകരയിൽ ജോയൻറ് ആർ.ടി.ഒ സി.എസ്. അയ്യപ്പ​െൻറ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് ഹരിയാനയിൽനിന്ന് വന്ന വാഹനം പിടിയിലായത്. സബ് കരാറുകാർക്കുവേണ്ടിയാണ് ട്രെയിലർ പുള്ളർ എത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്ത പെർമിറ്റ് ഉള്ള ലോറികൾ ചരക്കിറക്കി മടങ്ങണമെന്നാണ് നിയമം. ഇത് ലംഘിച്ച് കൊച്ചിയിൽ സർവിസ് നടത്താൻ എത്തിയ സാഹചര്യത്തിലാണ് വാഹനത്തിനെതിരെ കേസെടുത്തതെന്ന് അധികൃതർ അറിയിച്ചു. എം.വി.ഐ ബി. ഷഫീഖ്, എ.എം.വി.ഐമാരായ ടി. പ്രവീൺകുമാർ, സി.ജെ. ബിനോയ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.