ഒാഖി ദുരന്തം: പ്രധാനമന്ത്രി എത്താൻ ശ്രമിക്കുമെന്ന്​ പി.സി. തോമസ്​

കൊച്ചി: ഒാഖി ദുരന്തം വിതച്ച കേരളതീരത്ത് പ്രധാനമന്ത്രി എത്താൻ ശ്രമിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് അറിയിച്ചു. ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും മറ്റു നഷ്ടങ്ങൾ ഉണ്ടായവർക്കും സഹായകരമായ പാക്കേജ് പ്രഖ്യാപിക്കണം. ഫിഷറീസ് വകുപ്പിന് ഒരു പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യവും തോമസ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.