ബഡ്‌സ് സ്‌കൂള്‍ ജില്ല കലോത്സവത്തിന് തുടക്കം

മൂവാറ്റുപുഴ: ബഡ്‌സ് സ്‌കൂള്‍ ജില്ല കലോത്സവം ഉണര്‍വ് 2017ന് പേഴയ്ക്കാപ്പിള്ളിയില്‍ തുടക്കമായി. രണ്ടുദിവസമായി പേഴയ്ക്കാപ്പിള്ളി ഹയർ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയം, ഷമ്മ ഓഡിറ്റോറിയം, കെ.വൈ.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. കലോത്സവത്തി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ നിര്‍വഹിച്ചു. സിനിമ സംവിധായകനും നടനുമായ സോഹന്‍ സിനുലാല്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍, കുടുംബശ്രീ ഭരണസമിതി അംഗങ്ങളായ കെ.കെ. ജോഷി, ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്മിത സിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. അബൂബക്കര്‍, സുറുമി ഉമ്മര്‍, മെംബര്‍മാരായ മാത്യൂസ് വര്‍ക്കി, വി.എച്ച്. ഷഫീഖ്, നസീമ സുനില്‍, മറിയം ബീവി നാസര്‍, പി.എസ്. ഗോപകുമാര്‍, കുടുംബശ്രീ ജില്ല കോ-ഓഡിനേറ്റര്‍ കെ.ആര്‍. രാഗേഷ്, റജീന, കെ.എം. അനൂബ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യും. സിനിമതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ 367-വിദ്യാര്‍ഥികളാണ് 22 -ഇനങ്ങളിലായി കലോത്സവത്തില്‍ പങ്കെടുക്കുന്നത്. കലാമത്സരങ്ങള്‍ക്കൊപ്പം കുട്ടികളുടെ പ്രവൃത്തിപരിചയ മേളയും പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ല കുടുംബശ്രീ മിഷ‍​െൻറ ആഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രം-- പേഴയ്ക്കാപ്പിള്ളിയില്‍ നടന്ന ബഡ്‌സ് സ്‌കൂള്‍ ജില്ല കലോത്സവം ഉണര്‍വ് 2017 ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.