ഹൈബി ഇൗഡനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്​; പ്രതികൾക്ക്​ കോടതി പിരിയുംവരെ തടവ്​

കൊച്ചി: അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഇൗഡൻ എം.എൽ.എ നൽകിയ പരാതിയിൽ പ്രതികൾക്ക് കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവും ലക്ഷം രൂപ പിഴയും ശിക്ഷ. പച്ചാളം കൃഷ്ണകൃപയിൽ അബിജു സുരേഷ് (40), തമ്മനം അപ്പോളോ ആനക്കാട്ട് വീട്ടിൽ ജോസി മാത്യു (42), പച്ചാളം അല്ലിങ്ങൽ വീട്ടിൽ സരിത സന്തോഷ് (35), പച്ചാളം നെടുവേലിൽ ഹേമ സുധീർ (40) എന്നിവരെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി. മഹേഷ് ശിക്ഷിച്ചത്. നാലുപേരും 25,000 രൂപ വീതമാണ് പിഴ അടക്കേണ്ടത്. പണം പരാതിക്കാരനായ ഹൈബി ഇൗഡന് നഷ്ടപരിഹാരമായി നൽകാനാണ് നിർദേശം. 2015 മാർച്ചിൽ തനിക്കെതിരെ പച്ചാളം റെയിൽവേ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് അപവാദ പ്രചാരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്തെന്നും ആരോപിച്ചായിരുന്നു പരാതി. 'സംഘ് പരിവാർ ജനകീയ സമര സമിതി' എന്ന പേരിൽ സംഘടനയുണ്ടാക്കി പച്ചാളം പ്രദേശ വാസികൾക്കിടയിൽ അപകീർത്തികരമായ ആരോപണങ്ങൾ നടത്തി. മേൽപാലം നിർമാണം തടയാൻ ശ്രമം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2015 മാർച്ച് 10ന് ഒരു കോടി നഷ്ട പരിഹാരം നൽകുകയോ ആരോപണങ്ങൾ പിൻവലിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾക്ക് ൈഹബി ഇൗഡൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ പിൻവലിക്കാൻ തയാറാകാത്തതിെനത്തുടർന്ന് നിയമ നടപടി ആരംഭിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.