ഒാർത്തഡോക്​സ്​ പതാക ഘോഷയാത്ര മുളന്തുരുത്തിയിൽ

മുളന്തുരുത്തി: ഒാർത്തഡോക്സ് സ​െൻററി​െൻറ കൂദാശയോടനുബന്ധിച്ച് പരുമല പള്ളിയിൽ നിന്നുള്ള ദീപശിഖയും കോട്ടയം പഴയ സെമിനാരിയിൽ നിന്നുള്ള കാേതാലിക്ക സഭ പതാകയും മുളന്തുരുത്തി ഒാർത്തഡോക്സ് സ​െൻററിൽ എത്തി. രാവിലെ പരുമല പള്ളിയിൽ വി. കുർബാനക്കുശേഷം യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് പരുമല കബറിങ്കൽനിന്ന് കൊളുത്തിയ ദീപശിഖ ഫാ. ജിേയാ ജോർജ് മട്ടമ്മേൽ, ഫാ. അലക്സ് ജോർജ് എന്നിവർ ഏറ്റുവാങ്ങി. മുളന്തുരുത്തിയിൽ എത്തിയ ദീപശിഖ സഭാപതാക മാരത്തൺ പ്രയാണത്തിന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യാക്കോബ് മാർ െഎറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഫാ. കെ.ടി. ഏലിയാസ്, ഫാ. വിനോദ് ജോർജ്, ഫാ. മാത്യു കാഞ്ഞിരംപാറ, ഫാ. ജോസി ജേക്കബ്, ഫാ. വിജു ഏലിയാസ്, ഫാ. തോമസ് കെ. ഏലിയാസ് എന്നിവർ പെങ്കടുത്തു. ലഹരിമരുന്നുകളും കഞ്ചാവുമായി യുവാക്കൾ പിടിയിൽ കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷം ആരംഭിക്കാനിരിെക്ക സ്പെഷൽ ഡ്രൈവ് എൻഫോഴ്സമ​െൻറി​െൻറ ഭാഗമായും കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാക്കൾ പിടിയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ നഗറിൽ അക്ഷയ് (21) എന്നയാളെ 18 നൈട്രോെസപ്പാം ഗുളികകളുമായി കലൂർ കടവന്ത്ര റോഡിൽനിന്നും, പള്ളിക്കര റസാഖ് (32) എന്നയാളെ 20 നൈട്രോെസപ്പാം ഗുളികകളും കഞ്ചാവ് പൊതികളുമായി എറണാകുളം കതൃക്കടവ് ഭാഗത്ത് നിന്നുമാണ് എക്സൈസ് േറഞ്ച് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തു. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗോഡ്വിൻ റോഡ്റിക്സ്, പ്രിവൻറീവ് ഒാഫിസർ ടോണി കൃഷ്ണ, സിവിൽ എക്സൈസ് ഒാഫിസർമാരായ എം.ടി. ഹാരിസ് (എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഷാഡോ ടീം അംഗം), മിധുൻ ലാൽ, നിബിൻ സേവ്യർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.