ഞെട്ടിത്തരിച്ച് കുടുംബം; മോഷ്​ടാക്കൾക്കായി വലവിരിച്ച് പൊലീസ്

കൊച്ചി: നഗരമധ്യത്തിലെ വീട്ടിൽ വയോധികരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തി​െൻറ ഞെട്ടൽ മാറാതെ കുടുംബവും സമീപവാസികളും. വെള്ളിയാഴ്ച പുലർച്ച പ്രാർഥനക്ക് എഴുന്നേറ്റപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇല്ലിമൂട്ടിൽ ഇസ്മായിൽ, ഭാര്യ എന്നിവരെയാണ് ആക്രമിച്ച് സ്വർണം കവർന്നത്. അഞ്ചു പവനാണ് കവർന്നെടുത്തത്. മോഷ്ടാക്കൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ തീരെ വ്യക്തതയില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. സമാനരീതിയിലെ മോഷണങ്ങൾ അടുത്തിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ അത്യധികം ഗൗരവത്തോടെയാണ് പൊലീസ് വിഷയം കൈകാര്യം ചെയ്യുന്നത്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുതിർന്ന ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരുമടക്കം സ്ഥലത്തെത്തി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.