വ്യാജ വിമാന ടിക്കറ്റുമായി പിടിയിൽ

നെടുമ്പാശ്ശേരി: വ്യാജ വിമാന ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയ ആൾ പിടിയിലായി. തൃശൂർ വാടാനപ്പിള്ളി അറയ്ക്കൽ വീട്ടിൽ സുബൈറാണ്(63) പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ പ്രവേശിക്കാൻ ശ്രമിച്ചത്. സി.ഐ.എസ്.എഫ് പിടികൂടി നെടുമ്പാശ്ശേരി പൊലീസിന്കൈമാറി. അങ്കമാലി കോടതിയിൽ ഹാജരാക്കും. രണ്ട് ദിവസമായി പിടികൂടിയത് 30 ലക്ഷത്തി​െൻറ സ്വർണം നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ രണ്ട് ദിവസങ്ങളിലായി നാല് യാത്രക്കാരിൽനിന്ന് 30.06 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് കമീഷണർ സുമിത് കുമാർ അറിയിച്ചു. ദുബൈയിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിയുടെ പക്കൽനിന്ന് 310 ഗ്രാം, ജിദ്ദയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയിൽനിന്ന് 370 ഗ്രാം, ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 383 ഗ്രാം, ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയിൽനിന്ന് 150 ഗ്രാം എന്നിങ്ങനെയാണ് പിടികൂടിയത്. നാലുപേരും അടിവസ്ത്രത്തിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.