അപൂർണമായ പരീക്ഷ ചോദ്യപേപ്പർ; പരിഹരിച്ചത്​ മറ്റൊരു സ്​കൂളി​െല പേപ്പർ എത്തിച്ച്​

ചേർത്തല: അവസാനഭാഗം നഷ്ടപ്പെട്ട പരീക്ഷ ചോദ്യപേപ്പർ വിദ്യാർഥികളെ കുഴക്കി. കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച നടന്ന ഹയർ സെക്കൻഡറി രണ്ടാംപാദ പരീക്ഷയുടെ ചോദ്യപേപ്പറിലെ അവസാന പേജാണ് കാണാതായത്. പരീക്ഷ തുടങ്ങി കഴിഞ്ഞാണ് പൂർണമായും ഇല്ലാത്ത ചോദ്യപേപ്പറാണെന്ന് മനസ്സിലായത്. തുടർന്ന് മറ്റൊരു സ്കൂളിൽനിന്നും വാട്സാപ്പിലൂടെ സംഘടിപ്പിച്ച ചോദ്യപ്പേപ്പർ മൈക്കിലൂടെ വായിച്ച് കേൾപ്പിച്ചാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പറിലെ അവസാന പേജിലെ നാല് ചോദ്യങ്ങളാണ് മൈക്കിലൂടെ ശ്രവിച്ച് വിദ്യാർഥികൾക്ക് എഴുതിയെടുക്കേണ്ടിവന്നത്. ധർണ നടത്തും ആലപ്പുഴ: തീരദേശ മഹിളകളെ അപമാനിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിള മോർച്ച ജില്ല ശനിയാഴ്ച രാവിലെ 10ന് മിനി സിവിൽസ്റ്റേഷന് മുന്നിൽ ധർണ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.