കോണത്തുപുഴ സംരക്ഷണം: നിരാഹാരം അവസാനിപ്പിച്ചു

തൃപ്പൂണിത്തുറ: കോണത്തുപുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തിൽ സംയുക്ത സമരസമിതിയിലെ ടി. രഘുവരൻ നാലുദിവസമായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ രഘുവരന് നാരങ്ങാനീര് നൽകി. കാക്കനാട് സിവിൽ സ്റ്റേഷനിൽെവച്ച് സമരസമിതി നേതാക്കൾ ജില്ല കലക്ടർ വൈ. സഫീറുല്ലയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇതുപ്രകാരം കോണത്തുപുഴയിൽ യന്ത്രവത്കൃത ഷട്ടറുകളും പുഴക്ക് കുറുകെയുള്ള പാലങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും. യന്ത്രവത്കൃത ഷട്ടർ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി അടുത്ത മാർച്ചിൽ പ്രഖ്യാപിക്കുന്ന ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതി പ്രഖ്യാപിക്കും. കൂടാതെ, പുഴയുടെ ഇരുവശത്തുമുള്ള കൈേയറ്റങ്ങൾ റവന്യൂ വകുപ്പി​െൻറ സഹായത്തോടെ ഒഴിപ്പിച്ച് ലാൻഡ് ബാങ്കിൽ ചേർക്കാനും തീരുമാനമായി. ഇക്കാര്യങ്ങൾ 20ന് ജില്ല കലക്ടർ എറണാകുളം െഗസ്റ്റ് ഹൗസിൽ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിൽ പ്രഖ്യാപിക്കും. കൂടാതെ, ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ബണ്ട് മഴക്കാലത്തോടെ പൂർണമായും പൊളിച്ചുനീക്കാനും നടപടി സ്വീകരിക്കും. ചർച്ചയിൽ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഗീതാ ബേബി, സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ, മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, സമരസമിതി നേതാക്കളായ കെ.എസ്. പവിത്രൻ, എൻ.എൻ. വിശ്വംഭരൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.