മതസൗഹാര്‍ദത്തിന്​ മാതൃകയായി മുസ്​ലിം മഹല്ല്​ കെട്ടിടോദ്ഘാടനം

മട്ടാഞ്ചേരി: ഇളയകോവിലകം മുസ്ലിം മഹല്ല് വക കെട്ടിടത്തി​െൻറ ഉദ്ഘാടനച്ചടങ്ങ് ക്രൈസ്തവ ദേവാലയ അങ്കണത്തില്‍ നടന്നത് മതസൗഹാര്‍ദത്തിന് മാതൃകയായി മാറി. മട്ടാഞ്ചേരി പുതിയ റോഡില്‍ മഹല്ല് വക കെട്ടിടത്തി​െൻറ ഉദ്ഘാടനച്ചടങ്ങുകളാണ് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള തീര്‍ഥാടന കേന്ദ്രം കൂടിയായ പഴയ കൂനന്‍ കുരിശ് സ​െൻറ് ജോര്‍ജ് പള്ളിയങ്കണത്തില്‍ നടന്നത്. പള്ളിക്ക് സമീപമാണ് മഹല്ല് കെട്ടിടം നിലനില്‍ക്കുന്നത്. കെട്ടിടനിര്‍മാണവേളയില്‍ സാമഗ്രികള്‍ സൂക്ഷിച്ചതും തൊഴിലാളികള്‍ക്ക് വിശ്രമസൗകര്യം ഒരുക്കിയതുമെല്ലാം വികാരി ഫാ. ബെഞ്ചമിന്‍ തോമസാണ്. പള്ളിക്കെട്ടിടത്തി​െൻറ ഉദ്ഘാടനം വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുസമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി.കെ. അഷ്റഫ്, പി.എ. അബ്ദുറഹ്മാന്‍ മൗലവി, കെ.എ. അബ്ദുല്‍ മജീദ് മൗലവി, എ. അബ്ദുല്‍ റഹ്മാന്‍ അന്തു, സി.എം. സുബൈര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. സ്വീകരണം നൽകും പള്ളുരുത്തി: യമൻ ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിന് കുമ്പളങ്ങി നോർത്ത് സ​െൻറ് ജോസഫ് പള്ളിയിൽ ഞായറാഴ്ച വൈകീട്ട് സ്വീകരണം നൽകി. കൊച്ചി രൂപതയിലെ ആദ്യ സ്വീകരണമാണിത്. പള്ളിയിൽ നടക്കുന്ന കൃതജ്ഞത ബലിക്ക് ഫാ. ടോം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന മത സൗഹാർദ സമ്മേളനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൊച്ചി രൂപത വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട് അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എം.പി, കെ.ജെ. മാക്സി എം.എൽ.എ എന്നിവരും പങ്കെടുക്കും. ഫാ. ടോമിനെ ബന്ദിയാക്കിയ നാൾമുതൽ കുമ്പളങ്ങി ഇടവക പ്രാർഥന യജ്ഞത്തിലായിരുന്നെന്ന് വികാരി ഫാ. ജോയി ചക്കാലക്കലും ജനറൽ കൺവീനർ ആൻറണി പഴയരിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.