റോഡിൽ ഒായിൽ; ഇരുചക്ര വാഹനങ്ങൾ തെന്നി വീണു

കൊച്ചി: റോഡിൽ വാഹനത്തിൽ നിന്നുള്ള ഒായിൽ പരന്നൊഴുകിയതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ തെന്നി വീണു. സരിത തിയറ്ററിന് സമീപത്ത് വെള്ളിയാഴ്ച രാത്രി 10.30ഒാടെയായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഏതു വാഹനത്തിൽ നിന്നാണ് ഒായിൽ റോഡിലേക്ക് ഒലിച്ചിറങ്ങിയതെന്ന് വ്യക്തമല്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി റോഡിൽ മണ്ണിട്ട് പ്രശ്നം പരിഹരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.