ജറൂസലം: ജമാഅത്തെ ഇസ്​ലാമി പ്രതിഷേധസംഗമം ഇന്ന്​

കൊച്ചി: ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ തീരുമാനത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് നാലിന് ഹൈകോടതിക്ക് സമീപം വഞ്ചി സ്ക്വയറിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ഡോ. അബ്്ദുസ്സലാം വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിക്കും. നിലപാടുകളിലെ സ്ഥിരത ഇടതുപക്ഷ മുഖമുദ്രയാകണം - -കാനം രാജേന്ദ്രൻ കൊച്ചി: നിലപാടുകളിലെ സ്ഥിരത ഇടതുപക്ഷത്തി​െൻറ മുഖമുദ്രയായിരിക്കണമെന്ന് കാനം രാജേന്ദ്രൻ. ആർ.ടി.ഐ കേരള ഫെഡറേഷനും ചാവറ കൾചറൽ സ​െൻററും ചേർന്ന് നടത്തിയ പ്രഥമ മാധ്യമ-വിവരാവകാശ പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തും ഭരണപക്ഷത്തും നിൽക്കുമ്പോഴും പൊതുവിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് ഇടതുപക്ഷത്തിന് ചേരുന്നതല്ല. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ തനിക്കുതന്നെ പലപ്പോഴും ഇത് തുറന്നുപറയേണ്ടി വന്നിട്ടുണ്ട്. ഈ നിലപാട് മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും കാനം പറഞ്ഞു. ആർ.ടി.ഐ കേരള ഫെഡറേഷ​െൻറ പ്രഥമ മാധ്യമ-വിവരാവകാശ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ടി.വി. പ്രസാദിന് സമ്മാനിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 'വിവരാവകാശ നിയമം കേരളത്തിൽ നേരിടുന്ന വെല്ലുവിളികൾ' സെമിനാർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ആർ.ടി.ഐ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. കെ.എൻ.കെ. നമ്പൂതിരി വിഷയം അവതരിപ്പിച്ചു. ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ സി.എം.ഐ, എം.ആർ. രാജേന്ദ്രൻ നായർ, ഫെഡറേഷൻ ജനറൽ സെക്രട്ടറി എ. ജയകുമാർ, പത്മൻ കോഴൂർ, കെ. ഇല്യാസ്, പി.സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.