ജിഷ കേസ്​ 'അപൂർവങ്ങളിൽ അപൂർവമാക്കിയത്​' കുറ്റകൃത്യ രീതി

കൊച്ചി: വധശിക്ഷ വിധിക്കാൻ തക്ക 'അപൂർവങ്ങളിൽ അപൂർവ'മായ കേസാക്കി ജിഷ വധത്തെ മാറ്റിയത് ആക്രമണത്തി​െൻറ ക്രൂരമായ ശൈലി. സമൂഹത്തിൽ കുറ്റം ഏൽപിച്ച ആഘാതം, പൊതുവായ കുറ്റകൃത്യ രീതിയാണോ ഇതിലുൾപ്പെട്ടത്, സമാനതകളില്ലാത്ത കുറ്റകൃത്യ രീതിയാണോ എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് കോടതി തീരുമാനം. ഇതിനായി പ്രതിയുടെ കുറ്റകൃത്യ രീതി നിർഭയ കേസിലേതിന് സമാനമാണെന്ന് നിരീക്ഷിക്കുകയും ഇതടക്കം എട്ട് സുപ്രീംകോടതി ഉത്തരവുകൾ പരാമർശിക്കുകയും ചെയ്തു. പ്രതിയുടെ പ്രായം, കുടുംബം, നേരത്തേ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത്, സാഹചര്യത്തെളിവുകൾ മാത്രമാണ് പ്രതിക്കെതിരെയുള്ളത് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കുേമ്പാൾ 'അപൂർവ' കേസായി പരിഗണിക്കാനാവില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ജിഷ ജീവിക്കാൻ വേണ്ടി പോരാടുകയായിരുന്നു. അയൽവാസികളുടെ അകറ്റി നിർത്തലെല്ലാം സഹിച്ച് പുറേമ്പാക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റ മുറിയിലാണ് ജിഷ ജീവിച്ചത്. ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചുപോയ ജിഷയെ അമ്മയാണ് വളർത്തിയത്. തങ്ങളുടെ സുരക്ഷിത ജീവിതത്തിന് അവൾ ഒരിക്കൽ അഭിഭാഷകയായി വരുമെന്ന് അമ്മ വിശ്വസിച്ചിരുന്നു. പ്രതിയുടെ ക്രൂരവും പൈശാചികവുമായ കുറ്റകൃത്യത്തിലൂടെ ഇൗ സ്വപ്നമാണ് ഇല്ലാതായത്. കുറ്റകൃത്യ രീതി സമൂഹത്തിൽ അങ്ങേയറ്റം രോഷമുളവാക്കുന്നതാണ്. പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിലുള്ള വിദ്വേഷത്താൽ 38 മുറിവുകളാണ് രഹസ്യഭാഗങ്ങളിലടക്കം ഏൽപിച്ചത്. വെള്ളത്തിനായി യാചിച്ചപ്പോൾ ഒട്ടും ദയ കാണിക്കാതെ മദ്യമാണ് ഒഴിച്ചുകൊടുത്തത്. ആഗ്രഹ പൂർത്തീകരണത്തിനായി ഏറ്റവും ക്രൂരവും അപരിഷ്കൃതവുമായാണ് പ്രതി പെരുമാറിയത്. മരണത്തിന് മുമ്പ് അങ്ങേയറ്റത്തെ വേദനയും പീഡനവുമാണ് പ്രതി ഏൽപിച്ചതെന്ന് സാഹചര്യത്തെളിവുകളിൽനിന്ന് വ്യക്തമാണ്. ഇൗ മനുഷ്യത്വരഹിതമായ പ്രവൃത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്ന് തന്നെ വായിച്ചെടുക്കാം. പ്രതിയുടെ ക്രൂര പ്രവൃത്തിയോട് ഏതെങ്കിലും തരത്തിലുള്ള അനുകമ്പ കാണിച്ചാൽ അത് തെറ്റായ സന്ദേശം നൽകാനും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന് കോട്ടം തട്ടാനും ഇടവരുത്തുമെന്നും നിരീക്ഷിച്ച കോടതി കുറ്റകൃത്യം വധശിക്ഷ നൽകാൻ തക്കതാണെന്ന് കണ്ടെത്തുകയായിരുന്നു. -പി.ബി.ആർ-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.