കൊലപാതകം പൊലീസ്​ മാധ്യമങ്ങളിൽനിന്ന്​ മറച്ചു​െവച്ചത് മൂന്നു ദിവസം

പെരുമ്പാവൂർ: ജിഷയുടെ കൊലപാതകം പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചുെവച്ചത് മൂന്നു ദിവസം. മരണം അറിഞ്ഞ് ഒാടിയെത്തിയ കുറുപ്പംപടി പൊലീസ് ക്രൂര കൊലപാതകത്തി​െൻറ വിവരങ്ങൾ പുറംലോകമറിയാതെ ശ്രദ്ധിച്ചു. നാലാം ദിവസമായ േമയ് ഒന്നിനാണ് മാധ്യമങ്ങളും പുറംലോകവും രാജ്യം ഞെട്ടിയ സംഭവം അറിഞ്ഞത്. കൊലപാതക ദിവസം രാത്രി ഒൻപതോടെ വട്ടോളിപ്പടിയിലെ ജിഷയുടെ വീടിനുസമീപം മാധ്യമപ്രവർത്തകർ എത്തിയെങ്കിലും വീടിനടുത്തേക്ക് പോകാനോ മൃതദേഹം കാണാനോ പൊലീസ് അനുവദിച്ചിരുന്നില്ല. വീടിന് സമീപത്തെ കനാൽ പാലത്തിൽ മാധ്യമപ്രവർത്തകരെ തടഞ്ഞുനിർത്തിയ പൊലീസിനോട് ജിഷയുടെ മരണത്തെക്കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടിയും നൽകിയില്ല. മരണം ആത്്മഹത്യയോ കൊലപാതകമോ ആകാമെന്നും കൂടുതൽ പരിശോധനക്ക് ശേഷമേ കൃത്യമായി പറയാൻ കഴിയു എന്നുമായിരുന്നു പൊലീസ് നിലപാട്. ഒറ്റനോട്ടത്തിൽ തന്നെ കൊലപാതകമെന്ന് വ്യക്തമായിട്ടും പൊലീസ് മാധ്യമങ്ങളോട് കള്ളം പറഞ്ഞതെന്തിനെന്നത് ഇന്ന് ദുരൂഹമാണ്. ദേഹം മുഴുവൻ മുറിവുകളോടെ രക്തത്തിൽ കുളിച്ച് കിടന്ന മൃതദേഹം നാട്ടുകാരിൽ ചിലർ മാത്രമാണ് കണ്ടത്. എന്നാൽ, മധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറയുന്നതിൽനിന്ന് പൊലീസ് ഇവരെ വിലക്കിയിരുന്നു. പിറ്റേദിവസം രാവിലെ എത്തിയപ്പോഴും ഇൻക്വസ്റ്റ് നടപടി നടക്കുകയാണെന്നപേരിൽ മാധ്യമപ്രവർത്തകരെ അടുപ്പിച്ചില്ല. നടപടികൾക്ക് ശേഷം പുറത്തുവന്ന ഉദ്യോഗസ്ഥർ ജിഷയുടേത് കൊലപാതകമാണ് എന്നുമാത്രം പറഞ്ഞു. ജിഷക്ക് ഏൽക്കേണ്ടിവന്ന ക്രൂര പീഡനെത്തക്കുറിച്ച സൂചനപോലും നൽകാതെയാണ് മൂടിക്കെട്ടിയ മൃതശരീരവുമായി ആംബുലൻസും പൊലീസ് വാഹനങ്ങളും കടന്നുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.