ദേശീയ വനിത മാധ്യമ പ്രവര്‍ത്തക സംഗമം: ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വനിത മാധ്യമ പ്രവര്‍ത്തക സംഗമത്തി​െൻറ (നാഷനല്‍ വുമണ്‍ ജേണലിസ്റ്റ്സ് കോണ്‍ക്ലേവ്) ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഐ ആൻഡ് പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്, വൈസ്‌ ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, വനിത മാധ്യമപ്രവര്‍ത്തകരായ സരിത വര്‍മ, ഗീത നസീര്‍, എസ്. ശ്രീകല, സരസ്വതി നാഗരാജന്‍, വി. ഷീനവി, ജസ്റ്റീന തോമസ്, അനുപമ ജി. നായര്‍, ആശ മോഹന്‍, കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ദേശീയതലത്തില്‍ സ്ത്രീപക്ഷ മാധ്യമ നയരൂപവത്കരണത്തിനുള്ള നയരേഖ ക്രോഡീകരിക്കുന്നതി​െൻറ മുന്നോടിയായാണ് ദേശീയ വനിത മാധ്യമ പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കുന്നത്. ജനുവരി അവസാന വാരം കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ വനിത മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ, കോഴിക്കോട് പ്രസ് ക്ലബ്, കെ.യു.ഡബ്ല്യു.ജെ, വനിത കമീഷന്‍, യൂത്ത് കമീഷന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിനായി നടത്തിയ ലോഗോ ഡിസൈനിങ് മത്സരത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയുമായ ടി.കെ. സക്കീന വിജയിയായി. എന്‍. മാധവന്‍കുട്ടി, കെ.ജി. ജ്യോതിര്‍ ഘോഷ്, കെ. രാജഗോപാല്‍, കെ. ഹേമലത എന്നവരടങ്ങിയ കമ്മിറ്റിയാണ് 60 ഓളം പേര്‍ പങ്കെടുത്ത മത്സരത്തി​െൻറ വിധിനിർണയം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.