അർബുദ പരിശോധന ക്യാമ്പ്

പിറവം: സാമൂഹികസേവന സംഘടനയായ കാരിത്താസ് ഇന്ത്യ, സമൃദ്ധി ചിറക്കടവ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ എം.ടി.എം സ്‌കൂളിൽ സംഘടിപ്പിച്ച അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ. ജോൺസ് എബ്രഹാം കോനാട്ട് അധ്യക്ഷത വഹിച്ചു. സമൃദ്ധി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോസ് കുട്ടിക്കേരിൽ മുഖ്യസന്ദേശം നൽകി. സംസ്ഥാന പൊലീസ് ഡിപ്പാർട്ട്മ​െൻറി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന ആശാകിരണം കാൻസർ സുരക്ഷാ കർമ പദ്ധതികളുടെ ഉദ്‌ഘാടനം പുത്തൻകുരിശ് സർക്കിൾ ഇൻസ്‌പെക്ടർ സാജൻ സേവ്യർ നിർവഹിച്ചു. ലാവൻഡർ റിബൺ കാമ്പയിൻ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ നിർവഹിച്ചു. മെംബർമാരായ ഒ.കെ. കുട്ടപ്പൻ, സിന്ധു ജോർജ്, ഡോ. വിജോ വർഗീസ്, പ്രിൻസിപ്പൽ ഷെറീന മാത്യു, റോയ് പുത്തൂരാൻ എന്നിവർ സംസാരിച്ചു. സബ് ഇൻസ്‌പെക്ടർ എം.പി. എബി, സ്വാഗതവും രഞ്ജിനി കുമാർ നന്ദിയും പറഞ്ഞു. എസ്.പി.സി കോ ഓഡിനേറ്റർമാരായ സോണി ഏലിയാസ്, സിനി പോൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.