ആഹ്ലാദമധുരം തീരും മു​േമ്പ നോവായി ഉറ്റവരുടെ വേർപാട്​

കോട്ടയം: ആഹ്ലാദമധുരം തീരും മുമ്പേ ഉറ്റവരുടെ വേർപാട് കുടുംബത്തിനും കുമാരനല്ലൂരിനും തീരാവേദനയായി. പിതാവും മകനും ഉൾപ്പെടെ മൂന്നുപേരുടെ വിയോഗത്തി​െൻറ ആഘാതത്തിൽനിന്ന് ഗ്രാമം മുക്തമായിട്ടില്ല. മലയാള മനോരമ ജീവനക്കാരായ കോട്ടയം കുമാരനല്ലൂർ നട്ടാശേരി തലവനാട്ടുമഠം ടി.ടി. രാജേന്ദ്രപ്രസാദ് (മലയാള മനോരമ ലൈബ്രറി വിഭാഗം -56) മകൻ ടി.ആർ. അരുൺപ്രസാദ് (മനോരമ ഓൺലൈൻ -32), മകളുടെ ഭർതൃപിതാവ് നട്ടാശേരി ആലപ്പാട്ട് (ശ്രീനിവാസ്) ചന്ദ്രൻനായർ (എസ്.എ.എസ് ഏജൻറ്, കലക്ടറേറ്റ് പോസ്റ്റ് ഓഫിസ് കോട്ടയം -63) എന്നിവർ ബുധനാഴ്ച പുലർച്ച ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാർ ഇടിച്ചുകയറിയാണ് മരിച്ചത്. തിങ്കളാഴ്ച പാലക്കാട്ട് നടന്ന സഹോദരൻ ശ്രീജിത്തി​െൻറ വിവാഹത്തിൽ സംബന്ധിക്കാൻ ഷാർജയിൽനിന്ന് എത്തിയ ശ്രീരാജിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ടശേഷം വീട്ടിലേക്ക് വരുേമ്പാഴായിരുന്നു അപകടം. ചൊവ്വാഴ്ച ചവിട്ടുവരിയിലെ പള്ളി പാരീഷ് ഹാളിൽ വിവാഹസൽക്കാരവും നടന്നിരുന്നു. തുടർന്നാണ് മൂവരും ചേർന്ന് ശ്രീരാജിനെ യാത്രയയക്കാൻ നെടുമ്പാശ്ശേരിയിലേക്ക് പോയത്. ചൊവ്വാഴ്ച 12ന് വീട്ടിൽനിന്ന് സ്വന്തം വാഹനത്തിലാണ് പുറപ്പെട്ടത്. പാലക്കാട് യാത്ര ചെയ്ത ക്ഷീണത്തിൽ ഡ്രൈവർ വന്നിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് അരുൺ വാഹനം ഒാടിക്കാൻ തയാറായത്. വിവാഹത്തിരക്കും തുടർച്ചയായ യാത്രയുടെ ക്ഷീണവും മൂലം അരുൺ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസി​െൻറ നിഗമനം. ഷാർജയിലേക്ക് പോയ ശ്രീരാജ് രാത്രി വീട്ടിൽ തിരിച്ചെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.