ഹയർ സെക്കൻഡറി പരീക്ഷാജോലി: സർക്കുലർ അപലപനീയ​മെന്ന്​ അധ്യാപകർ

കൊച്ചി: ഹയർ സെക്കൻഡറി രണ്ടാം പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലർ അനാവശ്യവും അപലപനീയവുമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. പരീക്ഷാദിവസങ്ങളിൽ അധ്യാപകർ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന രീതിയിൽ പുറത്തിറക്കിയ സർക്കുലർ ഹയർ സെക്കൻഡറി അധ്യാപകരെ മോശമായി ചിത്രീകരിക്കുന്നതാണ്. മുഴുസമയ അധ്യാപനത്തിന് പുറമെ ഓഫിസിലെ ക്ലർക്ക്, പ്യൂൺ, മീനിസ്റ്റീരിയൽ, ലൈബ്രേറിയൻ ജോലികളും ഹയർ സെക്കൻഡറിയിൽ അധ്യാപകർതന്നെയാണ് ചെയ്യുന്നത്. ക്ലർക്ക്, പ്യൂൺ തസ്തിക അനുവദിക്കാനും അഞ്ചുവർഷം സർവിസ് പൂർത്തിയാക്കിയ ജൂനിയർ അധ്യാപകരെ സീനിയറായി സ്ഥാനക്കയറ്റം നൽകാനുമുള്ള ഉത്തരവുകൾ യാഥാർഥ്യമാക്കണമെന്ന് നേതാക്കളായ എം. രാധാകൃഷ്ണൻ, ഡോ. സാബുജി വർഗീസ്, ആർ. രാജീവൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.