രണ്ട് മാസത്തിനി​െട പൊലിഞ്ഞത് ആറ് ജീവനുകൾ ; അപകടമേഖലയായി മുട്ടം തൈക്കാവ് കവല

അപകടമേഖലയായി മുട്ടം തൈക്കാവ് കവല; രണ്ട് മാസത്തിനിടെ പൊലിഞ്ഞത് ആറ് ജീവനുകൾ ആലുവ: ദേശീയപാതയിൽ മുട്ടം തൈക്കാവ് കവലയിൽ രണ്ട് മാസത്തിനിെട പൊലിഞ്ഞത് ആറ് ജീവനുകളാണ്. അശാസ്ത്രീയ യു-ടേണും കവലയുടെ സൗകര്യക്കുറവും അപകടങ്ങൾക്കിടയാക്കുന്നു. ഡ്രൈവർമാർ ഉറങ്ങിയതാണ് ഇതിൽ രണ്ട് അപകടങ്ങൾക്ക് കാരണം. മെട്രോ നിർമാണത്തെ തുടർന്ന് റോഡിന് വീതിയും ഗുണനിലവാരവും കൂടി. ഇതുമൂലം റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. മീഡിയൻ, റോഡി​െൻറ വശങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചിട്ടില്ല. നിയന്ത്രണംവിട്ട കാർ മെട്രോ തൂണിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത്. കോട്ടയം കുമരനെല്ലൂർ തളവനാട്ടത്ത് മഠം വീട്ടിൽ രാജേന്ദ്രപ്രസാദ് (60), മകൻ അരുൺ പ്രസാദ് (32), രാജേന്ദ്രപ്രസാദി‍​െൻറ മരുമക​െൻറ പിതാവ് കോട്ടയം പെരുമ്പായിക്കാട് ആലപ്പാട്ട് ശ്രീനിവാസ് വീട്ടിൽ ചന്ദ്രൻ നായർ (63) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ മുട്ടം തൈക്കാവിന് സമീപം യു-ടേൺ ചെയ്യുന്ന ഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് ബാറിൽ ഇടിക്കുകയായിരുന്നു. ഇവിടെ ഒക്ടോബർ 13ന് പുലർച്ചെ മൂന്ന് മെട്രോ തൊഴിലാളികൾ ട്രെയിലർ ഇടിച്ച് തൽക്ഷണം മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.