ജനജാഗ്രത സദസ്സും സിമ്പോസിയവും

തൃപ്പൂണിത്തുറ: വൈറ്റില മേൽപാലം നിർമാണത്തി​െൻറ ഭാഗമായി തൃപ്പൂണിത്തുറ നിവാസികൾക്ക് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്നു. എഡ്രാക് തൃപ്പൂണിത്തുറ മേഖല കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് ആറിന് ലായം റോഡിലെ എൻ.എം ഫുഡ് വേൾഡ് കൺവെൻഷൻ സ​െൻററിൽ നടത്തുന്ന പരിപാടി പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. എഡ്രാക് മേഖല പ്രസിഡൻറ് കെ.എ. ഉണ്ണിത്താൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എം. സ്വരാജ്, പി.ടി. തോമസ്, അനൂപ് ജേക്കബ്, നഗരസഭ ചെയർപേഴ്സൻ ചന്ദ്രിക ദേവി, ജോ.ആർ.ടി.ഒ, വിവിധ രാഷ്്ട്രീയ സംഘടന നേതാക്കൾ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. സാന്താനൈറ്റ് ശനിയാഴ്ച തൃപ്പൂണിത്തുറ: കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) തൃപ്പൂണിത്തുറ ഫൊറോന കൗൺസിലി‍​െൻറ നേതൃത്വത്തിൽ 'സാന്താനൈറ്റ് -2017' ക്രിസ്‌മസ്‌ ആഘോഷം സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് ആറിന് സ്റ്റാച്യു ജങ്ഷനിൽനിന്ന് നൂറോളം സാന്താക്ലോസ് വേഷധാരികളെ അണിനിരത്തിയുള്ള പപ്പാഞ്ഞി ഘോഷയാത്ര സ​െൻറ് മേരീസ് ഫൊറോന പള്ളിയിലേക്ക് നീങ്ങും. പള്ളി അങ്കണത്തിൽ തുടർന്ന് നടക്കുന്ന ആഘോഷത്തിൽ ബിഷപ് തോമസ് ചക്യേത്ത് ക്രിസ്‌മസ്‌ സന്ദേശം നൽകും. കരോൾ സംഗീതവും ഉണ്ടാകും. ആഘോഷപരിപാടികൾക്ക് കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ചെറുവള്ളിൽ, ഫൊറോന വികാരി ഫാ. ജേക്കബ് പുതുശ്ശേരി, അതിരൂപത വൈസ് പ്രസിഡൻറ് ബാബു ആൻറണി, ജനറൽ സെക്രട്ടറി ജെയ്‌മോൻ തൊട്ടുപുറം, ഫൊറോന പ്രസിഡൻറ് എ.വി. ഫ്രാൻസിസ്, സെക്രട്ടറി പി.എ. തങ്കച്ചൻ, ട്രഷറർ പി.സി. തോമസ്, എ.കെ.സി.സി തൃപ്പൂണിത്തുറ യൂനിറ്റ് ഭാരവാഹികളായ ജോസഫ് അമ്പലത്തിങ്കൽ, ജോൺസൺ മാവുങ്കൽ, സാന്താനൈറ്റ് ജനറൽ കൺവീനർ സെജോ ജോൺ എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.