വനിതാ തൊഴിലാളിയുടെ അറ്റുപോയ വിരലുകള്‍ തുന്നിച്ചേര്‍ത്തു

കൊച്ചി: കെട്ടിട നിര്‍മാണ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിലെ ജോലിക്കിടെ യന്ത്രത്തിനുള്ളില്‍ കുടുങ്ങി അറ്റുപോയ വനിത തൊഴിലാളിയുടെ കൈവിരലുകള്‍ പതിനൊന്നു മണിക്കൂര്‍ നീണ്ട മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ആലത്തൂരിലെ കെട്ടിട നിര്‍മാണ ഉപകരണ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അന്നമനട സ്വദേശി പെട്ടിക്കല്‍ ഷൈനി സേവ്യറി​െൻറ കൈവിരലുകളാണ് കട്ടിങ് യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയത്. ഇടതുകൈയുടെ തള്ളവിരലും മറ്റ് മൂന്നു വിരലുകളും അറ്റ് തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഷൈനിയെ സ്‌പെഷലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ. എ. ജെ. ഗില്‍ഡ്, ഡോ. മനോജ് സനാപ്, ഡോ. രാജന്‍ പി.ആര്‍. എന്നിവരാണ് മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഐ.സി.എ.ഐ സുവർണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖ സുവർണ ജൂബിലി ആഘോഷിക്കുന്നു. ആഘോഷ പരിപാടികൾ ഈ മാസം 15, 16 തീയതികളിൽ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലിയോടനുബന്ധിച്ച് എറണാകുളം ശാഖ തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററുമായി ചേർന്ന് 18നും 30നും ഇടയ്ക്കു പ്രായമുള്ളവർക്കു വേണ്ടി നടപ്പാക്കുന്ന കർത്തവ്യ കാൻസർ കെയർ പദ്ധതി ഐ.സി.എ.ഐ പ്രസിഡൻറ് നിലേഷ് വികാംസേയിൽ നിന്ന് ആദ്യ ചെക്ക് സ്വീകരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ശാഖാ ചെയർമാൻ ലൂക്കോസ് ജോസഫ്, സെക്രട്ടറി ജേക്കബ് കോവൂർ, കേന്ദ്ര കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.