യു.എസ് മറ്റൊരു ലോക യുദ്ധത്തിന് ശ്രമിക്കുന്നു - പൗരാവകാശ സമിതി

യു.എസ് മറ്റൊരു ലോക യുദ്ധത്തിന് ശ്രമിക്കുന്നു -- പൗരാവകാശ സമിതി ആലുവ: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലോക രാഷ്‌ട്രങ്ങൾ ശ്രമിക്കുമ്പോൾ മറുഭാഗത്ത് ജറുസലേമിനെ ഇസ്രയേൽ തലസ്‌ഥാനമായി അംഗീകരിച്ച് യു.എസ് മറ്റൊരു ലോക യുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ലോക മനുഷ്യാവകാശ ദിനാചരണ സമ്മേളനം വിലയിരുത്തി. രാജ്യത്ത് ഗോരക്ഷയുടെ പേരിലടക്കം ഫാസിസ്‌റ്റുകൾ പൗരൻമാരെ കൊന്നൊടുക്കുന്നു. സ്ത്രീകൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുകയാണ് . ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സമാധാന പ്രേമികൾ രംഗത്തുവരണം. നഗരത്തിലെ വൺവേ സംവിധാനം പോരായ്മകൾ പരിഹരിച്ച് നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 18 വർഷമായി മനുഷ്യാവകാശ , ജനകീയ രംഗത്ത് പ്രവർത്തിച്ച് വരുന്ന സംഘടന ആലുവ അന്നപൂർണ ഹാളിൽ സംഘടിപ്പിച്ച പരിപാടി പത്മശ്രീ ഡോ.ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ എ.വി.റോയ് അധ്യക്ഷത വഹിച്ചു. കോറ സെക്രട്ടറി കെ.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സമിതി വൈസ് പ്രസിഡൻറ് വി.ടി ചാർളി , അജീദ് കടവിൽ, അഡ്വ. ജയാസ് മാനാടത്ത്, അബ്ബാസ് തോഷിബാപുരം , ജാവൻ ചാക്കോ, ഐശ സലിം , നിസാം പൂഴിത്തറ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാബു പരിയാരത്ത് സ്വാഗതവും കൺവീനർ ദാവൂദ് ഖാദർ നന്ദിയും പറഞ്ഞു. ജോൺസൺ മുളവരിക്കൽ, ബഷീർ പരിയാരത്ത്, ബാബു കുളങ്ങര, പി.എൽ. ഐസക്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു. ea51 hr day ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ സമ്മേളനം പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.