കിണറ്റിൽ കുടുങ്ങിയ വയോധിക​െനയും യുവാവി​െനയും രക്ഷിച്ചു

മൂവാറ്റുപുഴ: കിണറ്റില്‍ വീണ വയോധികെനയും രക്ഷിക്കാനിറങ്ങിയ യുവാവിനെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പോത്താനിക്കാട് പഞ്ചായത്ത് കോന്തന്‍പാറ കോട്ടക്കുടി പൗലോസാണ് (81) കിണറ്റില്‍ വീണത്. പൗലോസിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ അയൽവാസിയായ യുവാവും കിണറ്റിൽ കുടുങ്ങുകയായിരുന്നു. കല്ലൂര്‍ക്കാട് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരേയും രക്ഷിച്ചത്. ലീഡിങ് ഫയര്‍മാന്‍ മുഹമ്മദ് ഷാഫി, പി.ബി. യാക്കൂബ്, കെ.എം. ഷമിര്‍, കെ.എം. രവി, കെ.എം. റിയാസ്, ബിനു മോഹന്‍, എസ്.പി. നിതിന്‍, എസ്. സുജിത്, ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.