ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തബാധിത മേഖലയായി മാറിയ വൈപ്പിന്‍, ചെല്ലാനം മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം 2000 രൂപ വീതം ഫിഷറീസ് വകുപ്പ് കൈമാറി. 8,540 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ധനസഹായം വിതരണം ചെയ്യുന്നത്. അടിയന്തര ധനസഹായമായി ജില്ലക്ക് 1,70,80,000 രൂപയാണ് അനുവദിച്ചത്. ദുരന്ത നിവാരണ അതോറിറ്റി കൈമാറിയ തുക ഫിഷറീസ് വകുപ്പ് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. െചാവ്വാഴ്ച 87 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നുപോയ ഏഴ് ബോട്ടുകളും തിരിച്ചെത്തി. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളും ടോയ്‌ലെറ്റുകളും തകര്‍ന്ന വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ജോയൻറ് ഓപറേഷന്‍സ് സ​െൻററി​െൻറ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഷീല ദേവി, നേവി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.