ജില്ല കൺവെൻഷൻ

ആലുവ: അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്സ് ആൻഡ് സ്‌റ്റാഫ്‌ യൂനിയൻ സംസ്‌ഥാന ട്രഷറർ അൻസദ്‌ കായംകുളം ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.എച്ച്. സദഖത്ത്, യൂനിയൻ സംസ്‌ഥാന കമ്മിറ്റി അംഗം ഹൈദർ മഞ്ഞപ്പെട്ടി എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി മുസ്തഫ പള്ളുരുത്തി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം സ്വാഗതവും ട്രഷറർ കരീം നൊച്ചിമ നന്ദിയും പറഞ്ഞു. അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് നിയമപ്രകാരമുള്ള ശമ്പളം ലഭ്യമാക്കുക, എല്ലാ ജീവനക്കാർക്കും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.എ. ഫാരിസ് (പ്രസി), എസ്. റഷീദ (വൈസ് പ്രസി), കെ.എസ്. സിജിത (സെക്ര), ആഷിഫ (ജോ. സെക്ര), ഖൈറുന്നിസ സലാം (ട്രഷ), സന്ധ്യ ഹരി, എ.എ. ജസ്‌ന, സബിത ജലീൽ, വീണ പ്രദീപ്, ഹൈദർ മഞ്ഞപ്പെട്ടി, ഫൗസിയ (കമ്മിറ്റി അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.