ബിനാനിപുരം സ്​റ്റേഷനിലെ രണ്ടേക്കറിൽ പൊലീസുകാർ കൃഷി തുടങ്ങി

കടുങ്ങല്ലൂർ: നിയമപാലനം മാത്രമല്ല കൃഷിയും വഴങ്ങുമെന്ന് തെളിയിക്കാൻ ജനമൈത്രി പൊലീസ്. ബിനാനിപുരം പൊലീസ് സ്റ്റേഷൻ വളപ്പിലെ രണ്ടേക്കറിലാണ് പൊലീസുകാർ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട, വഴുതന, പാവൽ, പയർ, പടവലം, തക്കാളി, പപ്പായ, കാബേജ്, വെള്ളരി തുടങ്ങി വിവിധ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. കാട് പിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കി കൃഷിക്ക് നിലമൊരുക്കുന്ന പണി ആരംഭിച്ചിട്ട് ദിവസങ്ങളായി. ജലസേചനത്തിന് ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചെയ്തത്. കൃഷി വകുപ്പി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ചൊവ്വാഴ്ച രാവിലെ എറണാകുളം റേഞ്ച് ഐ.ജി പി.വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വിഷമമേറിയ ചില ജോലികൾ മൂലം മാനസിക സംഘർഷമനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കൃഷിക്ക് അൽപസമയം കണ്ടെത്തുന്നത് ഉല്ലാസദായകമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. നൂതന രീതികൾ അവലംബിച്ച് വിപുലമായ പദ്ധതി പൊലീസി​െൻറ സംസ്ഥാനത്തെ ആദ്യസംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷത വഹിച്ചു. മുൻ എം.പി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ഷാജഹാൻ സ്വാഗതവും എസ്‌. ഐ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. ചിത്രം: ബിനാനിപുരം സ്റ്റേഷൻ അങ്കണത്തിൽ ജൈവകൃഷി ആരംഭിക്കുന്നതി​െൻറ ഭാഗമായി ഐ.ജി പി.വിജയൻ, എസ്‌.പി എ.വി. ജോർജ്, പി.രാജീവ് എന്നിവർ പച്ചക്കറിത്തൈകൾ നടുന്നു ep algd 1 poloice jaiva krishi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.