പ്രചാരണ സമ്മേളനം

കാക്കനാട്: എസ്.വൈ.എസ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ജി.ഒ ക്വോർട്ടേഴ്സ് ജങ്ഷനിൽ നടത്തി. ഈ മാസം 17ന് കളമശ്ശേരി മുട്ടത്ത് നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തി​െൻറയും എസ്.വൈ.എസ് സംസ്ഥാന റബീഅ് കാമ്പയിൻ സമാപനത്തി​െൻറയും പ്രചരണാർഥമാണ് സമ്മേളനം നടത്തിയത്. തൃക്കാക്കര മണ്ഡലം എസ്.വൈ.എസ് പ്രസിഡൻറ് എം.എം. അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ ട്രഷറർ കെ.എം. യൂസഫ് പ്രാർഥനക്ക് നേതൃത്വം നൽകി. ഓലിമുകൾ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഷുക്കൂർ റഷാദി സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡൻറ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം മുഖ്യ പ്രഭാഷണവും നടത്തി. ജില്ല എസ്.വൈ.എസ് സെക്രട്ടറി സി.എം. അബ്ദുറഹ്മാൻകുട്ടി, മണ്ഡലം ജോയൻറ് സെക്രട്ടറി പി.കെ. അബൂബക്കർ മാസ്റ്റർ, ട്രഷറർ കെ.കെ. അലി തുടങ്ങിയവർ സംസാരിച്ചു. നഗരസഭ അഴിമതിക്കെതിരെ ബി.ജെ.പി ധര്‍ണ കാക്കനാട്: തൃക്കാക്കര നഗരസഭയിലെ അഴിമതിക്കെതിരെ ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡൻറ് പി.എസ്. ദേവദാസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് എസ്. സജി, മണ്ഡലം വൈസ് പ്രസിഡൻറ് ലാല്‍ ചന്ദ്, ഇ.എം. മനോജ്, എ.ബി. അബിലാഷ്, നന്ദകുമാര്‍, അനില്‍ കുമാര്‍, മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡൻറ് സീമ ബാലകൃഷ്ണന്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡൻറ് അനില്‍ തിട്ടയില്‍, സിനി സുരേഷ്, സോമന്‍ കരുമക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.