മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു

ആലപ്പുഴ: അപകടമരണം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ധനസഹായത്തുകയായ അഞ്ചുലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും വിതരണം ചെയ്തു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ധനസഹായവിതരണം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് വള്ളക്കടവ് വീട്ടിൽ പരേതനായ രാജേഷി​െൻറ ഭാര്യ സുധി, കരൂർ ചിന്നത്താപറമ്പിൽ പരേതനായ പ്രഹ്ലാദ​െൻറ ഭാര്യ സുശീല എന്നിവർക്കാണ് തുക കൈമാറി‍യത്. ബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.എസ്. മായാദേവി, സി.പിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, ലോക്കൽ സെക്രട്ടറി കെ. അശോകൻ, ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി ലിജിൻകുമാർ, ഫിഷറീസ് ഓഫിസർമാരായ രാധാകൃഷ്ണൻ, ദീപ്തി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.