ഓഖി: ലക്ഷദ്വീപിൽ ആൾനാശം കുറച്ചത്​ അടിയന്തര രക്ഷാപ്രവർത്തനം ^അഡ്മിനിസ്ട്രേറ്റർ

ഓഖി: ലക്ഷദ്വീപിൽ ആൾനാശം കുറച്ചത് അടിയന്തര രക്ഷാപ്രവർത്തനം -അഡ്മിനിസ്ട്രേറ്റർ നെടുമ്പാശ്ശേരി: ഓഖി കൊടുങ്കാറ്റ് സംബന്ധിച്ച് വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതുകൊണ്ടാണ് ലക്ഷദ്വീപിൽ ആൾനാശമുണ്ടാകാതിരുന്നതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ. നെടുമ്പാശ്ശേരിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 30ന് രാവിലെ 8.30നാണ് മെട്രോളജിക്കൽ വിഭാഗത്തിൽനിന്ന് കാറ്റ് സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ ലഭ്യമായ ബോട്ടുകളെല്ലാം വിവിധ ദ്വീപുകളിലേക്ക് കുതിച്ചു. ഉദ്യോഗസ്ഥരുടെ യോഗംവിളിക്കാൻ കാത്തുനിൽക്കാതെ പരമാവധി ദ്വീപ് നിവാസികളെ വിവരം ധരിപ്പിച്ചു. അതുകൊണ്ടുതന്നെ ജനകീയ സഹകരണവുണ്ടായി. നൂറ്റമ്പതോളം വീടുകൾ മാത്രമാണ് പൂർണമായി തകർന്നത്. നിരവധി ബോട്ടുകൾ തകർന്നു. 80 ശതമാനം തെങ്ങുകളും കടപുഴകി. ലക്ഷദ്വീപുകാർ മത്സ്യബന്ധനത്തിന് ആഴക്കടലിലേക്ക് എത്തുംമുമ്പേ അവരെ തിരിച്ചുവിളിക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാർ അനാസ്ഥ കാണിച്ചതായി ലക്ഷദ്വീപിന് പരാതിയില്ല. പ്രധാനമന്ത്രിവരെ തന്നെ നേരിട്ട് പലതവണ ബന്ധപ്പെട്ടു. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോൾ ഔദ്യോഗികനടപടികൾ നോക്കാതെ ജനങ്ങൾക്ക് വിവരം നൽകി ആഘാതം കുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.