കേരളത്തി​െൻറ വ്യാപാരപാരമ്പര്യം: മഹാരാജാസിൽ ദേശീയ സെമിനാർ

കൊച്ചി: കേരളത്തി​െൻറ വ്യാപാര ചരിത്രത്തിലെ പുതിയ പഠനങ്ങളും വീക്ഷണങ്ങളും ചർച്ച ചെയ്യുന്ന ദേശീയ സെമിനാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. ചരിത്ര വിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ചരിത്രവിഭാഗം പ്രഫ. ഡോ. പയസ് മാലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പ്രഫ. ഇ.പി. രാജഗോപാലൻ, ഡോ. എം.ടി. നാരായണൻ, ഡോ. സൂസൻ തോമസ്, ഡോ. വിജയലക്ഷ്മി, പ്രഫ. പി.എസ്. മനോജ്കുമാർ, ഡോ. കെ.ജെ. ഗാസ്പർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. 13ന് വൈകീട്ട് സമാപന സെഷനിൽ കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രഫ. ഡോ. കെ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തും. അപേക്ഷ ക്ഷണിച്ചു കൊച്ചി: ടൂറിസം വകുപ്പിന് കീഴിെല കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്റഡീസി​െൻറ കൊച്ചി, തൃശൂർ കാമ്പസില്‍ എയർപോർട്ട്/ലോജിസ്റ്റിക്സ് മാനേജ്മ​െൻറ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.kittsedu.org വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോൺ: 0484-2401008. പ്രതിഷേധ ദിനം നാളെ െകാച്ചി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ സി.ഐ.ടി.യു ബുധനാഴ്ച ജില്ലയിൽ പ്രതിഷേധ ദിനമായി ആചരിക്കും. വിവിധ കേന്ദ്രങ്ങളിൽ സായാഹ്നധർണകളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.കെ. മണിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.