ഉദ്ഘാടനവും ലോഗോ പ്രകാശനവും

എടത്തല: കുഴിവേലിപ്പടി കെ.എം.ഇ.എ ആർട്സ് ആൻഡ് സയൻസ് കോളജ് ബി.ബി.എ ഡിപ്പാർട്മ​െൻറ് അസോസിയേഷൻ വാർഷികം കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് നിർവഹിച്ചു. കെ.എ. ജലീൽ അധ്യക്ഷത വഹിച്ചു. പി.എ. അബ്‌ദുൽ മജീദ് പറക്കാടൻ, ഡയറക്ടർ ഡോ. അമർ നിഷാദ്, കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എം. അബ്‌ദുൽ കരീം, വകുപ്പ് തലവൻ പ്രഫ. ആർ. രാഹുൽ തമ്പി, പ്രഫ. കലാകൃഷ്ണകുമാർ, പ്രഫ. അന്നത്ത് റഷീദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ നിർമിച്ച ഹ്രസ്വചിത്രത്തി​െൻറ പ്രദർശനവും കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.