ഗതാഗതപരിഷ്കാരത്തിലെ അപാകത പരിഹരിക്കണം --സി.പി.ഐ

ആലുവ: നഗരത്തിൽ നടപ്പാക്കിയ ഗതാഗതപരിഷ്കാരത്തിലെ അപാകത പരിഹരിക്കണമെന്ന് സി.പി.ഐ ആലുവ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ട്രാഫിക് പരിഷ്കാരം നടത്തിയപ്പോൾ അപാകത ചൂണ്ടിക്കാട്ടി ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയെ സമീപിക്കുകയും അത് അംഗീകരിക്കുകയും ചെയ്തതാണ്. അടിയന്തരമായി ഗതാഗത പരിഷ്കാരത്തിലെ അപാകത പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താൻ സമ്മേളനം തീരുമാനിച്ചു. തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡി‍​െൻറ വീതി 12 മീറ്ററായി പുനർനിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു. എം.ബി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. പി. നവകുമാരൻ, എ. ഷംസുദ്ദീൻ, മനോജ് ജി. കൃഷ്ണൻ, ടി.എൻ. സോമൻ, എൻ.കെ. കുമാരൻ, കെ.ജെ. ഡൊമിനിക്, പി.എ. അബ്‌ദുൽ കരീം, പി.അർ. രതീഷ്, സി.വി. അനിൽ, പി.കെ. അൻവർ, പി.പി. ഷമീർ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.ജെ. ഡൊമിനിക്കിനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.