കാവാലം- തനതുകലകളെ കണ്ടെത്തി വേദിയുണ്ടാക്കി ^ചന്ദ്രശേഖര കമ്പാർ

കാവാലം- തനതുകലകളെ കണ്ടെത്തി വേദിയുണ്ടാക്കി -ചന്ദ്രശേഖര കമ്പാർ കൊച്ചി: തനതുകലകളെ കണ്ടെത്തുകയും അവക്ക് വേദിയുണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് കാവാലമെന്ന് ജ്ഞാനപീഠജേതാവും നാടകാചാര്യനുമായ ചന്ദ്രശേഖര കമ്പാർ. സി.എം.ഐ സഭ വിദ്യാഭ്യാസ മാധ്യമവിഭാഗം ഏർപ്പെടുത്തിയ പ്രഥമ ചാവറ ഇടയനാടക ദേശീയപുരസസ്കാരം മരണാനന്തര ബഹുമതിയായി കാവാലം നാരായണപണിക്കർക്ക് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കാവാലത്തി​െൻറ പത്നി ശാരദാമണിയും കൊച്ചുമകൾ കല്യാണിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 50,000 രൂപയും ഫലകവും മടങ്ങുന്നതാണ് പുരസ്കാരം. സി.എം.ഐ സഭ പ്രിയോർ ജനറാൾ ഡോ. പോൾ ആച്ചാണ്ടി പുരസ്കാരത്തുക കൈമാറി. ചന്ദ്രശേഖര കമ്പാറിനെ ഫാ. ഡോ. പോൾ ആച്ചാണ്ടി ആദരിച്ചു. ഫാ. ഓസ്റ്റിൻ കളപ്പുര സി.എം.ഐ വിശുദ്ധ ചാവറയുടെ ഗ്രന്ഥങ്ങൾ കൈമാറി. ടി.എം. എബ്രഹാം പ്രഭാഷണം നടത്തി. ചാവറ കൾച്ചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ സി.എം.ഐ അധ്യക്ഷത വഹിച്ചു. കാവാലത്തി​െൻറ ശിഷ്യനും പ്രശസ്തനടനുമായ ബിജു സോപാനം ഗുരുവന്ദനം നടത്തി. ജോൺപോൾ, എം.ആർ. രാജേന്ദ്രൻ നായർ, കല്യാണി, ജോൺസൺ സി. എബ്രഹാം എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം സോപാനം തിയറ്റേഴ്സ് അവതരിപ്പിച്ച കാവാലം സംഗീതസന്ധ്യയും പാട്ടുവട്ടവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.