ഏരിയ സമ്മേളനം സമാപിച്ചു

പെരുമ്പാവൂർ: സി.പി.എമ്മി​െൻറ . നാലു ദിവസം നീണ്ട സമ്മേളനത്തിന് ചുവപ്പ് സേനയുടെ അകമ്പടിയോടെ നടന്ന റാലിക്ക് ശേഷം മുനിസിപ്പൽ സ്്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനത്തോടെയാണ് സമാപനം കുറിച്ചത്. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിച്ച ജാഥയുടെ മുൻ നിരയിൽ ജില്ല കമ്മിറ്റി, ഏരിയ കമ്മിറ്റി അംഗങ്ങളും അവർക്ക് പിന്നിലായി 14 ലോക്കൽ കമ്മിറ്റികളുടെ ബാനറിൻ കീഴിൽ 191 ബ്രാഞ്ചുകളിൽ നിന്നുള്ള ആയിരങ്ങളും അണിനിരന്നു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സാജുപോൾ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.എം. സലീം സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള, അഡ്വ. എൻ.സി. മോഹനൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, അഡ്വ. പുഷ്പാദാസ്, എം.ഐ. ബീരാസ്, ആർ.എം. രാമചന്ദ്രൻ, സി.എം. കരീം, സേവ്യാർ പുൽപ്പാട്, സതി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.