ക്ഷേത്ര വരുമാനം പൊതു ആവശ്യത്തിന്​ വിനിയോഗിക്കുന്നില്ലെന്ന്​ സർക്കാർ

െകാച്ചി: ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനം പൊതു ആവശ്യത്തിന് വിനിയോഗിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ദേവസ്വം ബോർഡുകൾക്കോ ക്ഷേത്രങ്ങൾക്കോ ലഭിക്കുന്ന വരുമാനം സർക്കാറിന് ലഭിക്കുന്നില്ല. ക്ഷേത്ര വരുമാനത്തിൽനിന്ന് ഒരു പൈസപോലും സർക്കാർ ട്രഷറിയിലേക്ക് വരാറില്ലെന്നും ദേവസ്വം വിഭാഗം റവന്യൂ അഡീ. സെക്രട്ടറി പി. രാധാകൃഷ്ണൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറി​െൻറയും അംഗത്തി​െൻറയും നിയമനം ചോദ്യം ചെയ്തും ദേവസ്വത്തിൽ കുന്നുകൂടുന്ന സമ്പത്തിൽ മാത്രമേ സർക്കാറിന് താൽപര്യമുള്ളൂവെന്നും മെച്ചപ്പെടുത്തലുകളുടെ കാര്യത്തിൽ അവഗണനയാണെന്നും കാണിച്ച് രാഹുൽ ഇൗശ്വർ നൽകിയ ഹരജിയിലാണ് വിശദീകരണം. വിവിധ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകൾ മുഖേന ബോർഡി​െൻറ അക്കൗണ്ടിലേക്കുതന്നെയാണ് േക്ഷത്ര വരുമാനം നിക്ഷേപിക്കുന്നത്. ബോർഡി​െൻറ വരവുചെലവ് കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. എല്ലാ വർഷവും 80 ലക്ഷം രൂപ സംസ്ഥാന സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ബജറ്റിൽ വകയിരുത്തി നൽകുന്നുണ്ട്. ശബരിമല സന്നിധാനത്തി​െൻറ വികസനത്തിനും തീർഥാടകരുടെ ക്ഷേമത്തിനുമായി ചെലവഴിക്കുന്ന തുക ഇതിനുപുറമെയാണ്. ഭരണഘടനാപരവും ഭരണനിർവഹണപരവുമായ ബാധ്യതയായാണ് സർക്കാർ ഇൗ ചെലവിനെ കാണുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.